പാഠം - 3



 فضل العمرة


العمرة إلى العمرة كفارة لما بينهما

الاستمرار والمتابعة بين الحج والعمرة تبعد الفقر والذنوب والمعاصي

العمرة في شهر رمضان تساوي وتماثل حجة مع النبي صلّى الله عليه وسلّم
 
 وذلك في روايةٍ عن ابن عباس رضي الله عنهما، قال: "لما رجع النبي صلّى الله عليه وسلّم من حجته قال لأم سنان الأنصارية: ما منعك من الحج؟ قالت: أبو فلان -
  تعني زوجها- كان له ناضحان حج على أحدهما والآخر يسقي أرضاً لنا.  
قال: فإنّ عمرة في رمضان تقضي حجة معي


ഉംറക്ക് യാത്രയാകുമ്പോൾ കരുതേണ്ട വസ്തുക്കൾ.


# ഒരു വലിയ ബാഗ് (അതിൽ തിരിച്ചറിയുന്നതിനായി പേരോ മറ്റ്  എന്തെങ്കിലും അടയാളമോ കൊടുക്കുക.)

# ചെറിയൊരു ഹാൻഡ് ബാഗ് - യാത്രാ രേഖകൾ വെക്കുന്നതിന്.

# ഇഹ്‌റാം വസ്ത്രം (ഉടുക്കുവാനുള്ള ഒരു തുണി, പുതക്കുവാനുള്ള ഒരു തുണി) - രണ്ട് ജോഡി.

പുരുഷന്മാർക്ക് എയർ പോർട്ടിൽ വെച്ച് ഇഹ്‌റാം കെട്ടേണ്ടതിനാൽ ഒരു ജോഡി ഇഹ്‌റാം വസ്ത്രം കയ്യിൽ കരുതുന്ന ചെറിയ ബാഗിൽ വെക്കേണ്ടതാണ്. സ്ത്രീകൾ വീട്ടിൽ നിന്നും തന്നെ മുഴുവൻ ഔറത്തിലായതിനാൽ അവർക്ക് യാതൊരു വസ്ത്രവും കയ്യിൽ കരുതേണ്ടതില്ല.

# സാധാരണ വസ്ത്രം - ആവശ്യത്തിന്.

# തണുപ്പിൽ ഉപയോഗിക്കുന്ന സ്വറ്റർ.






# സോക്സ്‌ - രണ്ട് ജോഡി.

# ഗ്ലൗസ് -  രണ്ട് ജോഡി.

# വിലകുറഞ്ഞ ചെരുപ്പ് - രണ്ട് ജോഡി.

# പർദ്ദ (സ്ത്രീകൾക്ക്) - മൂന്ന്‌ എണ്ണം.

# മുൻ വശവും പിൻവശവും മറയുന്ന മക്കന - രണ്ടെണ്ണം.

# തോർത്ത് മുണ്ട്‌ - രണ്ടെണ്ണം.

# ചെറിയ ഒരു ഫ്ലാസ്ക്ക്.

# കേട്‌ വരാത്ത ഭക്ഷണങ്ങൾ.

# അത്തർ, ബ്രഷ്, പേസ്റ്റ്, സുഗന്ധമില്ലാത്ത സോപ്പ്.

# കത്രിക, ചെറിയ കത്തി.

# ഷേവിങ്ങ് സെറ്റ്, ബ്ലേഡ്.

# നഖം വെട്ടുന്ന ഉപകരണം, ചെരുപ്പ് സൂക്ഷിക്കുവാനുള്ള കവർ.

# തണുപ്പിൽ ചുണ്ടും കാൽ പാദവും പൊട്ടാതിരിക്കുവാനുള്ള ജെൽ.

# കൈലി, തസ്ബീഹ് മാല, പഠിക്കുവാനുള്ള പുസ്തകം, മുസ്ഹഫ് - കേരളം പ്രിൻറ് (ആവശ്യമെങ്കിൽ മാത്രം)  

# പതിവായി ഉപയോഗിക്കുന്ന മരുന്നുകൾ.








അതിന്‌ പുറമെ പനി, ജലദോഷം, ചുമ, കഫക്കെട്ട്, ശരീര വേദന തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കരുത്തേണ്ടതാണ്. മരുന്നുകളുടെ ലിസ്റ്റും ബില്ലും അതിനോടൊപ്പം ആവശ്യമാണ്.




കത്രിക, ലൈറ്റർ, കത്തി, ബ്ലേഡ്, നഖം വെട്ടി, തുടങ്ങിയവ ഹാൻഡ് ബാഗിൽ വെക്കാതെ ലഗേജ് ആകുന്ന വലിയ ബാഗിൽ വെക്കേണ്ടതാണ്.

വിരിപ്പ്, പുതപ്പ്, തലയിണ എന്നിവ നാം താമസിക്കുന്ന മുറികളിൽ ഉണ്ടായിരിക്കുന്നതാണ്.
ലഗേജ് എണ്ണം കുറയ്ക്കുന്നതും ഭാരം കുറയ്ക്കുന്നതും സൗകര്യ പ്രദമാണ്.

ആരെങ്കിലും കൊണ്ട് പോകുവാൻ തരുന്ന വസ്തുക്കൾ എന്താണെന്ന് അറിയാതെ വാങ്ങി ബാഗിൽ വെക്കരുത്. അത് പ്രയാസങ്ങൾക്ക് കാരണമായേക്കാം. സ്നേഹ പൂർവ്വം നിരസിക്കുന്നതായിരിക്കും നല്ലത്. അങ്ങിനെ അബദ്ധത്തിൽ പെട്ട് വധ ശിക്ഷ വരെ നേരിടേണ്ടി വന്ന ഹത ഭാഗ്യർ ധാരാളം ഉണ്ട്. 

Post a Comment

 
Top