പാഠം - 12



دعاء العمرة
 يسنّ للمعتمر التلبية قبل الوصول إلى البيت الحرام وبعد إحرامه من الميقات، مع الحرص على الإكثار منه، وذلك بقول

 لَبَّيْكَ اللَّهُمَّ، لَبَّيْكَ، لَبَّيْكَ لا شَرِيكَ لكَ لَبَّيْكَ، إنَّ الحَمْدَ وَالنِّعْمَةَ لَكَ، وَالْمُلْكَ لا شَرِيكَ لكَ

 وقد ورد في السنة عدّة أذكارٍ وأدعيةٍ تُقال في العمرة، ويُمكن للمسلم أن يستفيد منها ويحفظها ويعمل بمقتضاها، فيسنّ للمسلم التسبيح والتكبير والتهليل قبل الإحرام بالعمرة، وأثناء الطواف يقول بين الحجر الأسود والركن اليماني
  
ربَّنا آتِنا في الدُّنيا حَسنةً وفي الآخرةِ حَسنةً وقِنا عذابَ النَّارِ

وورد عن النبي صلّى الله عليه وسلّم أنه دعا عند الصفا فقال
 
لا إلَهَ إلَّا اللَّهُ وَحْدَهُ لا شَرِيكَ له، له المُلْكُ وَلَهُ الحَمْدُ وَهو علَى كُلِّ شيءٍ قَدِيرٌ، لا إلَهَ إلَّا اللَّهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأحْزَابَ وَحْدَهُ 
  
وعلى المسلم أن يُكثر من ذكر الله تعالى ويدعو بما شرعه الله، ولا حرج أن يقرأ القرآن في الطواف والسعي بين الصفا والمروة

 ഉംറയുടെ നിയ്യത് (ഇഹ്‌റാം)
 
'നവൈത്തുൽ ഉംറത്ത വ അഹ്‌റംതു ബിഹാ ലില്ലാഹി തആല'

نويت العمرة واحرمت بها لله تعالى

(അല്ലാഹുവെ നിനക്ക് വേണ്ടി ഉംറ ചെയ്യുവാൻ ഞാൻ കരുതി. അതിനായി ഞാൻ ഇഹ്‌റാമിൽ പ്രവേശിച്ചിരിക്കുന്നു.)

لَبَّيْكَ اللَّهُمَّ بِعُمْرَةٍ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ

(ലബ്ബയ്കല്ലാഹുമ്മ ബി ഉംറത്തിൻ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്‍ ഹംദ, വന്നിഅ്മത്ത, ലക വല്‍ മുല്‍ക്, ലാ ശരീക ലക)

അല്ലാഹുവേ, ഉംറക്കായുള്ള നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. പരമാധികാരവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ.

ഇബ്രാഹീമിയ്യ സ്വലാത്
 
   اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد

اللهم اِنِّي اَسْئَلُكَ رِضَاكَ وَالْجَنَّةَ وَاَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ

'അല്ലാഹുമ്മ ഇന്നീ അസ് അലുക്ക രിളാക്ക വൽ ജന്ന വ അഊദു ബിക മിൻ സഖത്തിക വന്നാർ'

(അല്ലാഹുവെ നിന്നോട് ഞാൻ നിന്റെ തൃപ്തിയും സ്വർഗ്ഗവും ചോദിക്കുന്നു, നിന്റെ കോപത്തിൽ നിന്നും നരകത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു.)

ഉംറ നി൪വ്വഹിക്കണമെന്നുള്ള അല്ലാഹുവിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു അഥവാ ഉംറ നി൪വ്വഹിക്കുന്നതിനായി ഞാനിതാ എത്തിയിരിക്കുന്നുവെന്ന് മനസ്സില്‍ കരുതലാണ് നിയത്ത്. അതോടൊപ്പം അത് പ്രഖ്യാപിക്കുകയും ചെയ്യണം.
  
ഹജ്ജിനും ഉംറക്കും മാത്രമേ നിയ്യത്ത് പറയേണ്ടതുള്ളൂ. മറ്റ് കർമ്മങ്ങൾക്ക് നിയ്യത്ത് പറയൽ സുന്നത്ത് മാത്രമേയുള്ളൂ. ഇതോടുകൂടി നാം  ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞു.

ഇനി അങ്ങോട്ടുള്ള ഓരോ സെക്കണ്ടുകളിലും തൽബിയ്യത് ചൊല്ലുക എന്നതാണ് നമ്മുടെ കടമ. മൂന്നോ അതിലധികമോ ഒറ്റയായി തൽബിയ്യത്തിൻറെ വചനങ്ങൾ ചൊല്ലി ഇബ്രാഹീമിയ്യ സ്വലാത്തും ചൊല്ലി സ്വർഗ്ഗം ചോദിച്ചു നരക മോചനം തേടിയാണ്   ഇത് അവസാനിപ്പിക്കേണ്ടത്.

 ജനങ്ങളോട് ഹജ്ജിന് വരാനായി ഇബ്റാഹീമിന്റേയും മുഹമ്മദ് നബിയുടേയും നാവിലൂടെ അല്ലാഹു പ്രഖ്യാപിച്ച വിളിയുടെ ഉത്തരമാണ് തല്‍ബിയത്തിന്റെ വിവക്ഷ. പുരുഷന്‍മാര്‍ ഉറക്കെയും, സ്‌ത്രീകള്‍ തങ്ങള്‍ക്ക് കേള്‍ക്കുന്ന രീതിയിലുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്. ശബ്ദം ഉയ൪ത്തുന്നതിലൂടെ തൌഹീദിനെ പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ ഒരു ചിഹ്നത്തെ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്.
 കഅബയുടെ മുറ്റത്ത് എത്തുന്നതുവരെയും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം. അതിനടുത്ത്  എത്തിക്കഴിഞ്ഞാല്‍ തല്‍ബിയത്ത് അവസാനിപ്പിക്കാവുന്നതാണ്.


തൽബിയ്യത്

ഹജ്ജിലും ഉംറയിലും പ്രത്യേകമായി ചൊല്ലുന്ന കീ൪ത്തനമാണ് തല്‍ബിയത്ത്. തല്‍ബിയത്തിന്റെ  രൂപം ഇപ്രകാരമാണ്.
 

തൽബിയ്യത്

 لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ

ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്‍ ഹംദ, വന്നിഅ്മത്ത, ലക വല്‍ മുല്‍ക്, ലാ ശരീക ലക

"അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. പരമാധികാരവും നിനക്കാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ."
   
ഇബ്നു ഉമര്‍ (റ) നിവേദനം : അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബിയുടെ(സ്വ) തല്‍ബിയത്ത്‌ ഇപ്രകാരമായിരുന്നു.(ബുഖാരി:1549 -  മുസ്ലിം:1184)

Post a Comment

 
Top