Home
»
»Unlabelled
» പാഠം - 13 ihram vshavum nishidhangalum ഇഹ്‌റാം - വേഷവും നിഷിദ്ധങ്ങളും
പാഠം - 13
ഇഹ്‌റാമിൻറെ വേഷം (പുരുഷന്‍മാ൪ക്ക്)
പുരുഷൻമാർക്ക് ഉടുക്കാന്‍ ഒരു മുണ്ടും പുതക്കാന്‍ ഒരു മേൽമുണ്ടുമാണ് ഇഹ്‌റാമിൻറെ വേഷം. മേല്‍മുണ്ട് രണ്ടറ്റം മാറിലേക്ക് വരത്തക്കവണ്ണം പുതക്കുകയാണ് വേണ്ടത്. ഷര്‍ട്ട്, പാൻറ്, അടിവസ്ത്രങ്ങൾ, സോക്സ് എന്നിവ ധരിക്കുവാനോ, തലമറക്കാനോ പാടുള്ളതല്ല. ചെരുപ്പ് ഉപയോഗിക്കാം. എന്നാല്‍ ഷൂ ഉപയോഗിക്കരുത്.
ഇഹ്‌റാമിൻറെ വേഷം (സ്ത്രീകള്‍ക്ക്)
സ്ത്രീകൾ മുഖവും മുൻകൈയ്യും ഒഴികെ ശരീരം മുഴുവനും മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. അവ൪ മുഖം മറക്കാനോ കൈ ഉറകള്‍ ധരിക്കാനോ പാടില്ല. സ്ത്രീകള്‍ക്ക് അടി വസ്ത്രങ്ങളെല്ലാം ധരിക്കാവുന്നതാണ്. നിർബന്ധമായും കാലിൽ സോക്സ് ധരിച്ചിരിക്കണം, കാരണം കാല് മുഴുവനും ഔറത്തിൽ പെട്ടത് തന്നെയാണ്.
ഇഹ്‌റാമില്‍ പ്രവേശിച്ചതോടു കൂടി ചില കാര്യങ്ങള്‍ നമുക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
താഴെ കൊടുത്ത കാര്യങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ പുരുഷന്മാര്‍ക്ക് പൊതുവില്‍ നിഷിദ്ധമാകുന്നു:
1. സംയോഗം, അതിന് പ്രേരകമായിത്തീരുന്ന ചുംബനം, ആലിംഗനം, വിഷയാസക്തിയോടെയുള്ള സംസാരം, ശൃഗാരം, രതിലീലകള്‍.
2. മുടി വടിക്കുകയോ വെട്ടുകയോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക.
(നമ്മുടെ പെരുമാറ്റത്തിലൂടെ ഒരു മുടി, നഖം എന്നിവ അറിവോടുകൂടി പറിഞ്ഞു പോയാൽ ഫിദ്‌യ നിർബന്ധമായിത്തീരുന്നതാണ്.)
3. നഖം മുറിക്കല്‍.
4. വിവാഹവും വിവാഹന്വേഷണവും.
5. വേട്ടയാടുകയോ വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യല്‍.
6. കുങ്കുമഛായം മുക്കിയ വസ്ത്രം ധരിക്കല്‍.
7. നിഷിദ്ധമായ വചനം, പ്രവൃത്തി, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍.
8. ശരീരത്തിലോ വസ്ത്രത്തിലോ സുഗന്ധം പൂശല്‍.
9. തലമുടിയിലോ തടി രോമങ്ങളിലോ എണ്ണ ഉപയോഗിക്കൽ.
പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് വിരോധിച്ചിട്ടുള്ള കാര്യങ്ങള്‍
1. തയ്ച്ച (തുന്നിയ) വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല.
ഷര്‍ട്ട്, കോട്ട്, ബനിയന്‍, പൈജാമ, പാൻറ്സ്, അടിവസ്ത്രം, ഷൂസ്, സോക്‌സ് തുടങ്ങിയ ശരീരത്തിന്റെ ഒന്നാകെയുള്ള ആകൃതിയിലോ, അവയവങ്ങളുടെ ആകൃതിയിലോ തയ്പ്പിച്ച വസ്ത്രങ്ങള്‍ പാടില്ല. എന്നാല്‍ ബെല്‍റ്റ്, നാട, ചരട്, വാച്ച്, കണ്ണട, മോതിരം, ചെരിപ്പ് എന്നിവ ധരിക്കുന്നതില്‍ വിരോധമില്ല.
2. തല മറക്കല്‍:
തൊപ്പി, മുണ്ട്, തലപ്പാവ്, ടവ്വല്‍ മുതലായ തലയോട് ചേര്‍ന്ന് നില്‍ക്കുന്ന വസ്തുക്കള്‍ കൊണ്ടോ, ഇഹ്‌റാം വസ്ത്രത്തിന്റെ തലപ്പ് കൊണ്ടോ തല മറക്കാന്‍ പാടില്ല.
സ്ത്രീകള്‍ക്ക് വിരോധിച്ചിട്ടുള്ള കാര്യങ്ങള്‍
1. മുഖം മറക്കാന്‍ പാടില്ല.
2. കൈയുറ ധരിക്കാന്‍ പാടില്ല.
ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീകള്‍ മുന്‍കൈകള്‍ മറയുന്നതോ മുഖം മൂടുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പ്രവാചകന്‍ കല്‍പിച്ചതായി ആഇശ(റ) നിവേദനം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് തുന്നിയ വസ്ത്രങ്ങള്‍ അണിയാവുന്നതാണ്. അവര്‍ക്ക് കാലില്‍ സോക്‌സ് ധരിക്കാവുന്നതുമാണ്.
വിമാനത്തില്‍ വെച്ചോ റൂമില്‍ വെച്ചോ നഖം കടിക്കുകയോ താടിയും തലയിലെയും ശരീരത്തിലെയും മുടിയും വലിച്ച് പറിക്കുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ സംസാരത്തില്‍ ഏതെങ്കിലും വിവാഹകാര്യങ്ങളൊക്കെ വരാതിരിക്കാനും ഭാര്യാ ഭ൪ത്താക്കന്‍മാരാണെങ്കില്‍ സല്ലാപങ്ങളില്‍ ഏ൪പ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
മേൽപ്പറയപ്പെട്ട നിഷിദ്ധതകളിൽ സംയോഗവും, മുടി - നഖം കളയൽ പോലെയുള്ള നശിപ്പിക്കൽ അല്ലാത്ത (ഉദാഹരണം : തലമറക്കുക, സുഗന്ധം, എണ്ണ ഉപയോഗം, ഷൂ സോക്സ് ധരിക്കൽ തുടങ്ങിയവ) ഏതെങ്കിലും പ്രവർത്തി അറിയാതെ ചെയ്താൽ പൊറുക്കപ്പെടുന്നതാണ്. ഈ പ്രവർത്തികളൊക്കെ അറിഞ്ഞു കൊണ്ടാണെങ്കിൽ ഫിദ്‌യ അതായത് പ്രായശ്ചിത്തം നിർബന്ധമാകുന്നതാണ്. ഇഹ്റാമിലായി സംയോഗമാണ് ചെയ്തത് എങ്കിൽ ഹറാമും ഉംറ ബാത്തിലായി പ്പോകുന്നതുമാണ്.
Recent Posts
പാഠം - 1 umra ennal enth? ഉംറ എന്ത്? تعريف العمرة
02 Jul 20190പാഠം - 1 Normal 0 false false false EN-US X-NONE AR-SA ...Read more »
പാഠം - 2 umra eppol? samayam ഉംറയുടെ സമയം وقت العمرة
02 Jul 20190പാഠം - 2 وقت العمرة Normal 0 false false false EN-US X-NONE...Read more »
പാഠം - 3 umra yathrayil kondu pokendava ഉംറക്ക് യാത്രയാകുമ്പോൾ കരുതേണ്ട വസ്തുക്കൾ. فضل العمرة
02 Jul 20190പാഠം - 3 Normal 0 false false false EN-US X-NONE AR-SA ...Read more »
പാഠം - 4 umra munnorukkangal ഉംറ - മുന്നൊരുക്കങ്ങൾ شروط العمرة
02 Jul 20190പാഠം - 4 شروط العمرة ♙أن يكون المؤدّي مسلماً ♙أن يكون بالغاً ...Read more »
പാഠം - 5 umra pothu vivarangal ഉംറ യാത്ര - പൊതു വിവരങ്ങൾ
02 Jul 20190പാഠം - 5 ഉംറ യാത്രയിൽ അറിഞ്ഞിരിക്കേണ്ട പൊതു വിവരങ്ങൾ. 1. നിയമമൊത്ത യാത്രക്കാരന് നിസ്ക്കാരം...Read more »
Subscribe to:
Post Comments (Atom)
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.