مَاء زَمْزَم 
പാഠം - 17
സംസം വെള്ളം



മഖാമു ഇബ്രാഹീമിൻറെ പിന്നില്‍ നമസ്കരിച്ച  ശേഷം സംസം വെള്ളം കുടിക്കുക.

ലോക പ്രസിദ്ധ ജല സ്രോതസ്സാണ് സംസം കിണർ. ഇതും കഅബയുടെ മുറ്റത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇസ്മാഈൽ (അ) മാതാവ് ഹാജറ (റ) എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ട സംസമിലെ ജലം അതി മഹത്വമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. തവാഫും നിസ്കാരവും കഴിഞ്ഞു വയർ നിറയെ സംസം വെള്ളം കുടിക്കണം. എത്ര ആരോഗ്യമില്ലാത്തവർക്കും സംസം വെള്ളം ഉപയോഗിക്കുക വഴി ഉംറയുടെ കർമ്മങ്ങൾ  നിർവ്വഹിക്കുവാനുള്ള ആരോഗ്യവും ശക്തിയും ലഭിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. ആയതിനാൽ ഈ ജലം കുടിക്കുന്നതിൽ ഒരു മടിയും കാണിക്കരുത്. ധാരാളമായി അത് കുടിക്കുക. 


   
അബൂദ൪റില്‍ (റ)  നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്.  തീ൪ച്ചയായും അത് ഭക്ഷണത്തിന് ഭക്ഷണവുമാണ്. (മുസ്ലിം)
  
അബൂദ൪റില്‍ (റ)  നിന്ന് നിവേദനം:റസൂല്‍ (സ്വ) പറഞ്ഞു: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (സ്വഹീഹ്)
  
ജാബിറുബ്നു അബ്ദുല്ലയില്‍ (റ)  നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: റസൂല്‍ (സ്വ) പറയുന്നതായി ഞാന്‍ കേട്ടു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ, അഹ്മദ്)


കുടിക്കാനൊരുങ്ങുമ്പോൾ ഈ ദുആ ചൊല്ലുക.


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ اَللَّهُمَّ اِنَّهُ قَدْ بَلَغَنِي اَنَْ رَسُولَكَ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَاءُ زَمْزَمَ لِمَا شُرِِبَ لَهُ. وَاِنِّي اَشْرَبُهُ لِتَغْفِرَ اَللَّهُمَّ فَاغْفِرْ لِي

     


രോഗശമനം ഉദ്ദേശിച്ചാണ് കുടിക്കുന്നതെങ്കിൽ മേൽ ദുആയോടൊപ്പം ഈ ദുആ കൂടി ചൊല്ലുക.

اَللَّهُمَّ اِنِّي اَشْرَبُهُ مُسْتَشْفِيًا بِهِ مِنْ مَرَضِي اَللَّهُمَّ فَاشْفِنِي


സംസം കുടിച്ചു കഴിഞ്ഞാൽ താഴെ കൊടുത്തിട്ടുള്ള ദുആ ചൊല്ലുക.


اَللَّهُمَّ اِنِّي اَسْئَلُكَ عِلْمًا نَافِعًا وَرِزْقًا وَاسِعًا وَشِفَاءً مِنْ كُلِّ دَاءٍ
02 Jul 2019

Post a Comment

  1. Wonderful post! I enjoyed learning about this topic. The content is informative and truly captures the essence of Kerala.

    ReplyDelete

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top