പാഠം - 1



تعريف العمرة

 العمرة في اللغة: هي الزيارة والقصد
  العمرة شرعاً: هي زيارة بيت الله الحرام للقيام بالتعبد لله تعالى، وتقوم على الإحرام، وذلك عن طريق الطواف بالبيت، والسعي بين الصفا والمروة، والقيام بالشروط المطلوبة قبل القيام بأداء العمرة، مثل حلق الشعر أو تقصيره، وتعتبر العمرة واجبة ومشروعة وهذا كان رأي أهل العلم، ودليل ذلك قوله تعالى: (وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ)، وكان هناك رأي آخر يرى أنّها سُنة، بحيث يمكن أن يؤديها أي إنسان مسلم قادر لمرة واحدة في حياته أو أكثر وذلك بحسب إمكانياته وقدراته الجسميّة والماليّة، فإذا كان يستطيع أدائها أكثر من مرة فهذا شيء يعود له ويكون في ميزان أعماله، وكانت السنة التاسعة للهجرة هي السنة التي فرضت فيها العمرة

ഉംറ എന്ത്?

 മീഖാത്തിൽ നിന്നും ഇഹ്‌റാം കെട്ടി മക്കയിൽ ചെന്ന് ത്വവാഫും (കഅബ പ്രദക്ഷിണം) സഅ്‌യും (സഫാ മർവ്വാ കുന്നുകൾക്കിടയിലുള്ള നടത്തം) ചെയ്‌ത്‌ മുടി മുറിക്കുന്നതോടെ അവസാനിക്കുന്ന കർമ്മത്തിനാണ് ഉംറ എന്ന് പറയുന്നത്.   

മുസ്ലിംകളില്‍ പണം കൊണ്ടും ആരോഗ്യം കൊണ്ടും കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരു തവണ ബാധ്യതയായിട്ടുള്ള കാര്യമാണ്  മക്കയില്‍ ചെന്ന് 'ഉംറ ‎‎ നി൪വ്വഹിക്കുക' എന്നുള്ളത്.
മീഖാത്തിൽ നിന്നും  ഇഹ്‌റാം കെട്ടി മക്കയിൽ ചെന്ന് കഅബ ത്വവാഫ് ചെയ്ത് സ്വഫാ മർവ കുന്നുകൾക്കിടയിൽ സഅ്‌യ്‌ ചെയ്ത് മുടി മുറിക്കുന്നതോടെ അവസാനിക്കുന്ന കർമ്മമാണ്‌ ഉംറ.

ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ

'നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക' (ഖു൪ആന്‍:2/196)

ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കുന്നത് സുന്നത്താണ്. നബി(സ്വ) അതിനെ പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതായി കാണാം.

    عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു ഉംറ മുതല്‍ മറ്റേ ഉംറ വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിൻറെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി:1773)


    فَإِذَا كَانَ رَمَضَانُ اعْتَمِرِي فِيهِ فَإِنَّ عُمْرَةً فِي رَمَضَانَ حَجَّةٌ
നബി(സ്വ) പറഞ്ഞു:  റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി:1782)

 
Next
This is the most recent post.
Previous
Older Post

Post a Comment

 
Top