പാഠം - 5
ഉംറ യാത്രയിൽ അറിഞ്ഞിരിക്കേണ്ട പൊതു വിവരങ്ങൾ.
1. നിയമമൊത്ത യാത്രക്കാരന് നിസ്ക്കാരം ജംഉം ഖസ്‌റും ആക്കാവുന്നതാണ്.
2. കേരളം - മക്ക യാത്രാ, മക്ക - മദീന യാത്രാ എന്നിവയിലൊക്കെ ഈ നിയമം ഉപയോഗപ്പെടുത്താവുന്നതാണ്.
3. കർമ്മങ്ങളിൽ ഇഖ്‌ലാസ് (സൂക്ഷ്മത)കൈവിടരുത്.
4. അത്യാവശ്യ ആവശ്യങ്ങൾക്കൊഴികെയുള്ള മുഴുവൻ സമയവും ഇബാദത്തിൽ കഴിയേണ്ടതാണ്.
5. പരസ്പ്പര സഹകരണം യാത്രയിലും കർമ്മങ്ങളിലും പരമപ്രധാനം.
6. തിരക്കേറിയ സ്ഥലമായതിനാൽ കൂട്ടം തെറ്റാതെ ശ്രദ്ധിക്കുക.
7. താമസ സ്ഥലം അറിയുന്നതിനായി ആദ്യം തന്നെ അടയാളങ്ങൾ കണ്ടു വെക്കുക.
8. ഹജ്ജും ഉംറയും ആരോഗ്യമുള്ളപ്പോൾ തന്നെ സൗകര്യമൊത്താൽ ചെയ്യേണ്ടതാണ്. പിന്തിക്കരുത്.
9. ഒരാൾക്ക് പകരമായി മറ്റൊരാൾക്ക് ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്നതാണ്. പകരം ചെയ്യുന്നയാൾ തനിക്ക് നിർബന്ധമായ സ്വന്തം ഹജ്ജും ഉംറയും നിർവ്വഹിച്ചയാളായിരിക്കണം.
10. ഹജ്ജിനും ഉംറയ്‌ക്കും ഉപയോഗിക്കുന്ന പണം ഹലാൽ ആയിരിക്കണം.
11. ആവശ്യമായ കർമ്മ വിധികളും നിയമങ്ങളും പഠിച്ചിരിക്കണം.
12. മറ്റുള്ളവരാൽ പ്രശംസിക്കപ്പെടുന്നത് ആഗ്രഹിക്കരുത്.
13. പരദൂഷണം ഏഷണി തുടങ്ങിയ അനാവശ്യ സംസാരങ്ങളും അതേപോലെയുള്ള തെറ്റായ പ്രവർത്തികളും ഒഴിവാക്കണം.
14. കർമ്മങ്ങളിൽ കൃത്യതയും ഭക്തിയും ഉണ്ടാകുവാൻ ശ്രമിക്കണം.
15. ഹജ്ജിലും ഉംറയിലും നിർബന്ധമായി ചൊല്ലുവാൻ ഒന്നും തന്നെയില്ല. ആയതിനാൽ എന്തൊക്കെ എവിടെയൊക്കെ ചൊല്ലും എന്ന കാര്യത്തിൽ സന്ദേഹം ആവശ്യമില്ല. ആവശ്യമുള്ളവ അറിയാവുന്ന ഭാഷയിൽ നാഥനോട് ചോദിക്കാവുന്നതാണ്.
Post a Comment