പാഠം - 20
മുടി മുറിക്കൽ - തഹല്ലുൽ

തല മുണ്ഡനം ചെയ്യലും മുടി വെട്ടിച്ചെറുതാക്കലും.
   
സഅ്യ് പൂർത്തിയായാൽ  തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടിച്ചെറുതാക്കുകയോ ചെയ്യണം.
ഉംറയുടെ നാലാം ഫർളായ മുടി നീക്കുന്നതോടൊപ്പം ഇഹ്‌റാമിൽ നിന്നും ഒഴിവാകുകയും ഉംറ അവസാനിക്കുകയും ചെയ്യുന്നു.

 ﻣُﺤَﻠِّﻘِﻴﻦَ ﺭُءُﻭﺳَﻜُﻢْ ﻭَﻣُﻘَﺼِّﺮِﻳﻦَ 

…....തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് … (ഖു൪ആന്‍‍: 48/27)


 
ഇബ്നു ഉമറില്‍(റ) നിന്ന്  നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) ഇപ്രകാരം പ്രാർത്ഥിച്ചു:
അല്ലാഹുവേ, തലമുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ, ജനങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, മുടി വെട്ടിച്ചെറുതാക്കിയവരെയും. അവിടുന്നു പറഞ്ഞു: മുടി ചെറുതാക്കിയവരെയും.(ബുഖാരി: 1727)
    
പുരുഷന്മാർ തല മുണ്ഡനം ചെയ്യലാണ് ഉത്തമം. മുടി വെട്ടുകയാണങ്കിൽ തലയുടെ എല്ലാ ഭാഗത്ത് നിന്നും മുടി വെട്ടേണ്ടതാണ്. അല്ലാതെ രണ്ടോ മൂന്നോ മുടിയുടെ അറ്റം മാത്രം വെട്ടുന്ന രീതി ശരിയല്ല. സ്ത്രീകൾ ഒരു വിരൽ തുമ്പ് നീളത്തിൽ മുടിയുടെ അറ്റം വെട്ടിയാൽ മതി. തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യുന്നതോട് കൂടി ഉംറയുടെ ക൪മ്മങ്ങള്‍ പൂർത്തിയായി.

മുടി നീക്കുന്നതിന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ദുആ ചെയ്യൽ സുന്നത്താണ്.

اَللَّهُ اَكْبَرْ - اَللَّهُ اَكْبَرْ - اَللَّهُ اَكْبَرْ. اَللَّهُمَّ نَاصِيَتِي بِيَدِكَ فَاجْعَلْ لِي بِكُلِّ شَعْرَةٍ نُورًا يَوْمَ الْقِيَمَةِ وَاغْفِرْ ذَنْبِي يَا وَاسِعَ الْمَغْفِرَة


തർതീബ് - ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്‌, മുടി മുറിക്കൽ എന്നിങ്ങനെ ക്രമം പാലിക്കലും ഉംറയുടെ റുക്ന് തന്നെയാണ്.

Post a Comment

 
Top